ആലുവയിൽ വൻ ലഹരി വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന 158 ഗ്രാം ഹെറോയിൻ പിടികൂടി. എക്സൈസ് ആണ് മയക്കുമരുന്ന് പിടികൂടിയത്.അസം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ലാമിനെ പിടികൂടി. ആലുവ കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.അതിനിടെ, തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.Also read:തട്ടിപ്പിന്റെ തുടർകഥ; മുസ്ലിം ലീഗ് കവളപ്പാറ പുനരധിവാസത്തിന് വാങ്ങിയ ഭൂമിയിൽ ഒരാൾപ്പോലും ദുരന്ത ബാധിതരില്ല പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.The post ആലുവയിൽ വൻ ലഹരി വേട്ട; 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി appeared first on Kairali News | Kairali News Live.