കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജൂലായ് മാസം തിരുവനന്തപുരത്ത് ആരംഭിച്ചു.ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. അടിസ്ഥാന യോഗ്യത : പ്ലസ് ടു, പ്രായപരിധി : (2025 ജൂലൈ 1ന്) 18-27 വയസ്സ്, വാർഷിക വരുമാനം : 3 ലക്ഷം കവിയാൻ പാടില്ല. കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്. പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പൻഡും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. ഈ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2332113.