ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരന്‍ ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും, 10000 രൂപയും, CCTV കള്‍ നശിപ്പിക്കുകയും ചെയ്തെന്ന് കേസ്.ജിന്റോ ബോഡി ബില്‍ഡിംഗ് സെന്ററില്‍ രാത്രി കയറുന്നതിന്റെ CCTV ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസ് എടുത്തത്. Also Read :ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനംഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിന്റോ ജിം തുറന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. നേരത്തെ ഒരു യുവതി ജിന്റോയ്ക്ക് എതിരെ പീഡന പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ ജിന്റോയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജിന്റോ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും ജിന്റോയെ ചോദ്യം ചെയ്തിരുന്നു.The post 10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ് appeared first on Kairali News | Kairali News Live.