വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പിടിയില്‍

Wait 5 sec.

കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന് ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെ വള്ളിക്കാട് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാദാപുരത്ത് നിന്നും വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. തലയ്ക്ക് സാരമായി പരുക്കേറ്റ അമലിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.