ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നറിയാം. ടി20 ലോകകപ്പ് കൂടി ഉന്നമിട്ട് ഏഷ്യാ കപ്പിനായി മികച്ചൊരു ടീമിനെയാണ് ഇന്ത്യ ഒരുക്കുന്നത്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇത്തവണ ടി20 മാതൃകയില്‍ ആയതിനാല്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുക. അതിനാൽ, ശുഭ്മന്‍ ഗില്‍ ഉണ്ടാവില്ല ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, തിലക് വര്‍മ, കുല്‍ദീപ് യാദവ് എന്നിവര്‍ സ്ക്വാഡിലുണ്ടാകും. ബുമ്ര താത്പര്യം പ്രകടിപ്പിച്ചതിനാല്‍ മുഹമ്മദ് സിറാജും ആകാശ് ദീപും പുറത്തിരിക്കേണ്ടി വരും.സഞ്ജു സാംസണ്‍ സ്ക്വാഡിലുണ്ടാകുമെന്ന പ്രതീക്ഷയാണ് മലയാളികള്‍ക്ക് ആവേശം പകരുന്നത്. ടീമിലുണ്ടെങ്കില്‍ അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാകും ഇന്ത്യയുടെ ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. അതിവേഗ ബാറ്റിങുമായി ലോക ടി20 റാങ്കിങിലും ഒന്നാമനായതിനാല്‍ അഭിഷേക് ശര്‍മയെ ഇന്ത്യന്‍ സ്ക്വാഡിലുണ്ടാകും. യശസ്വി ജയ്സ്വാളും സ്ക്വാഡിലെത്തിയേക്കും. Read Also: ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് എ.പി. സജിഷയ്ക്ക്മുന്‍നിര തകര്‍ന്നാലും കരുതലോടെ നില്‍ക്കുന്ന തിലക് വര്‍മ ഇപ്പോള്‍ ലോക റാങ്കിങില്‍ രണ്ടാമനാണ്. ടി20 യില്‍ ഇന്ത്യയുടെ വിശ്വസ്തനായതിനാല്‍ തിലക് വര്‍മയും സ്ക്വാഡിലുണ്ടാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഓള്‍ റൗണ്ടറായി തിളങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ സാധ്യതാ പട്ടികയിലാണുള്ളത്. മധ്യനിര ബാറ്ററായി ഏത് ഫോര്‍മാറ്റിലും തിളങ്ങുന്ന ശ്രേയസ് അയ്യരെ ഈ ടൂര്‍ണമെന്റിലും പുറത്തിരുത്തണോ എന്ന ചോദ്യം സെലക്ടര്‍മാര്‍ക്കുണ്ട്. എന്തായാലും അവസാന പതിനഞ്ച് ആരൊക്കെയെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.The post ഗിൽ ഔട്ട്, സഞ്ജു ഇൻ; ഏഷ്യാ കപ്പിനുള്ള ഇന്ത്യന് ടീമിനെ ഇന്നറിയാം appeared first on Kairali News | Kairali News Live.