സഖാക്കളുടെ സഖാവ് ! സമരനായകന് ഇന്ന് സ്മരണാഞ്ജലി

Wait 5 sec.

സഖാവ് എന്ന വാക്കിന്റെ ഒറ്റ പര്യായമാണ് മലയാളികള്‍ക്ക് പി കൃഷ്ണപിള്ള. കേവലം 42 വര്‍ഷം മാത്രം നീണ്ട ജീവിതം കൊണ്ട് കേരളീയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ടവരില്‍ ഒന്നാം പേരുകാരനാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ എഴുപത്തിയെട്ടാം ചരമ വാര്‍ഷികമാണ് ഇന്ന്.വൈക്കത്ത് നിന്ന് മെലിഞ്ഞ് കൊലുന്ന നീളന്‍ മുടിയുള്ള ഒരു 16കാരന്‍ നടന്ന് തുടങ്ങിപ്പോള്‍ അതൊരു മാറ്റത്തിന്റെ കാറ്റായിരുന്നു. കൃഷ്ണപിള്ളയുടെ അസാമാന്യ നേത്യ വൈഭവം ഒരു നാടിന്റെ ജീവിത ക്രമത്തെ നിര്‍ണ്ണയിക്കുന്നതാണ് പിന്നെ കണ്ടത്. അച്ഛന്‍ നാരായണന്‍ നായരെയും അമ്മ പാര്‍വ്വതി എന്നിവരെ ചെറുപ്പത്തില്‍ തന്നെ നഷ്ടമായ പി കൃഷ്ണപിള്ള ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി.പിന്നീട് ബനാറസിലേക് പോയി രണ്ട് വര്‍ഷം അവിടെ നിന്നു ഹിന്ദി പഠിച്ചു. പിന്നീട് തിരിച്ചെത്തി തൃപ്പൂണിത്തുറയില്‍ ഹിന്ദി പ്രചാരകനായി. പക്ഷേ അധികകാലം അദ്ദേഹത്തിന് ജോലി തുടരാന്‍ കഴിഞ്ഞില്ല. ചുറ്റും കാണുന്ന ദുരിത പൂര്‍ണ്ണമായ മനുഷ്യ ജീവിതങ്ങളുടെ കാഴ്ച അദ്ദേഹത്തെ പൂര്‍ണ്ണസമയം രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആക്കി മാറ്റി.കോണ്‍ഗ്രസിലൂടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നിട് കമ്മ്യൂണിസിറ്റ് പാര്‍ട്ടിയിലും പി കൃഷ്ണപിള്ള എത്തിച്ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയതോടെ പി കൃഷ്ണപിള്ള ഒരു കൊടുങ്കാറ്റായി മാറി. നാടിന്റെ ഭാഗധേയം നിര്‍ണയിച്ച അനവധി സമരങ്ങളിലെ സംഘാടകനായി.1930 ല്‍ വടകരയില്‍ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി. കോഴിക്കോട് കടപ്പുറത്ത് ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. 1934 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളെയും കോഴിക്കോട്ട കേട്ടണ്‍മില്‍ ഓട്ടുതൊഴിലാളികളെയും സംഘടിപ്പിച്ചു. കണ്ണൂരില്‍ ബി ഡി നെയ്ത്ത് തൊഴിലാളികളെയും സംഘടിപ്പിച്ചു.എതിരാളികളെ വകഞ്ഞ് മാറ്റി മുന്നോട്ട് നീങ്ങാനും അധസ്ഥിത ജന വിഭാഗങ്ങളെ കൂടെ അണിനിരത്താനും അസാമാന്യ വൈഭമാണ് പി കൃഷ്ണപിള്ള പ്രകടിപ്പിച്ചത്. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ക്ഷേത്ര മണിയടിച്ചതിന് അതിക്രൂരമായ മര്‍ദനത്തിന് ഇരയായി. 1937 ല്‍ കോഴിക്കോട് രൂപീകരക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പിന്റെ സെക്രട്ടറിയായി.1939 ല്‍ അവസാനം നടന്ന സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായത് കൃഷ്ണപിള്ളയാണ്. ഇഎംസിനെയും വിഎസ് വിഎസിനെയും നയനാരെയും തുടങ്ങി ഒട്ടേറെ നേതാക്കളെ കണ്ടെത്തി മികച്ച സംഘാടകരാക്കി വളര്‍ത്തി.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മത്തിനും എതിരെ നടന്ന ഐതിഹാസികമായ നിരവധി പോരാട്ടങ്ങളില്‍ കൃഷ്ണപിള്ള നേതൃസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ രാഷ്ട്രീയ ബോധവും സംഘടനാ സംവിധാനവും അദ്ദേഹം രൂപപ്പെടുത്തി. സഖാവ് എന്ന പദം അതിന്റെ എല്ലാ മഹത്വത്തോടെയും വ്യക്തമാക്കിയ വ്യക്തിത്വമായിരുന്നു പി കൃഷ്ണപിള്ളയുടേത്.സഖാക്കളുടെ സഖാവ് എന്ന വിളിച്ച് ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തോട് ചേര്‍ത്തു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 1948 ഒളിവ് ജീവിതത്തിനിടെ പാമ്പ് കടിയേറ്റാണ് പി കൃഷ്ണപിള്ള മരിക്കുന്നത്.The post സഖാക്കളുടെ സഖാവ് ! സമരനായകന് ഇന്ന് സ്മരണാഞ്ജലി appeared first on Kairali News | Kairali News Live.