സാമൂഹിക മാധ്യമങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുത്; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് മുന്നറിയിപ്പ്

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രിന്‍സിപ്പല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം.സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോക്ടര്‍ മോഹന്‍ ദാസിന് കഴിഞ്ഞദിവസം മെമ്മോ നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വകുപ്പുമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് മെമ്മോയിലുള്ളത്. മെമ്മോയ്ക്ക് പിന്നാലെ വകുപ്പ് മേധാവി മോഹന്‍ ദാസ് ക്ഷമാപണം നടത്തിയിരുന്നു. ഇനി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്ന് ഡോ. മോഹന്‍ ദാസ് മെമ്മോയ്ക്ക് മറുപടി നല്‍കി.