കൂടത്തായി പാലം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ഡിവൈഎഫ്‌ഐ

Wait 5 sec.

കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായ് പാലവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. പാലത്തിനു താഴെ കാണുന്ന തൂണില്‍ വലിയ വിള്ളല്‍ വീണതും മുകളില്‍ മധ്യഭാഗത്ത് ടാറിംഗ് പൊട്ടി പൊളിഞ്ഞതും വലിയൊരു ദുരന്തത്തിന് കാരണമായേക്കുമെന്ന ഭയപാടിലാണ് പ്രദേശ വാസികളെന്ന് ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.മഹറൂഫും പ്രസിഡന്റ് പി.എം സിറാജും പറഞ്ഞു.Also Read :ഇത് താന്‍ഡാ കേരള പൊലീസ്; ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടിയത് നിമിഷങ്ങള്‍ക്കകംനിലവില്‍ ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തീട്ടുണ്ട്. നേരത്തെ പ്രസ്തുത പാത നവീകരണ പ്രവൃത്തി നടത്തിയത് ശ്രീധന്യ കരാര്‍ കമ്പനിയാണ്. പലയിടത്തും റോഡിന്റെ പ്രവര്‍ത്തിയില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്.ഇതുമൂലം റോഡില്‍ കുഴികളും,വരമ്പും,ചാലുകളും രൂപപ്പെട്ടിട്ടുണ്ട്,ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ഇറങ്ങി അപകടം ഉണ്ടാകുന്നത് പതിവാണ്. ഇതിനിടയിലാണ് പാലത്തിലെ വിള്ളല്‍ ആശങ്ക ഉണ്ടാക്കുന്നത്.ഈ സാഹചര്യത്തില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ നടത്തി, ആശങ്ക പരിഹരിക്കപ്പെടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്ന് ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നു. മണ്ഡലം എം.എല്‍.എ യും,ഇരു ഗ്രാമ പഞ്ചായത്തുകളും ഉത്തരവാദിത്വത്തോടെ ഇടപെടണം,എം.എല്‍.എ അധികൃതരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.The post കൂടത്തായി പാലം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ഡിവൈഎഫ്‌ഐ appeared first on Kairali News | Kairali News Live.