ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

Wait 5 sec.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ പാര്‍ട്ടികളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായതായാണ് വിവരം.അതേസമയം യോഗത്തില്‍ രണ്ടിലധികം പേരുകള്‍ ഉയര്‍ന്നുവന്നതായി സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെയുടെ എംപി തിരുച്ചിശിവയുടെ പേര് ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച സസ്‌പെന്‍സ് തുടരുകയാണ്.തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ സി.പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സഖ്യ പാര്‍ട്ടികള്‍ക്കിടയില്‍ സ്വീകാര്യനായ വ്യക്തിയാകും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.Also Read : 1650 പേജുകൾ, മൂന്നരക്കിലോ ഭാരം, മൂന്നരലക്ഷം അക്ഷരങ്ങൾ; മലയാളത്തിലും കന്നഡയ്ക്കുമായി നിഘണ്ടു പുറത്തിറക്കിഅതേസമയം രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസത്തെ പര്യടനം ഇന്ന് ബിഹാറിൽ തുടരും. ഞായറാഴ്‌ച സാസാറാമിൽ ആരംഭിച്ച ഇന്ത്യ കൂട്ടായ്മയുടെ പ്രതിഷേധ ‘വോട്ട്‌ അധികാർ യാത്ര’ രണ്ടാം ദിവസവും ജനങ്ങളാല്‍ നിറഞ്ഞു.വോട്ട്‌ മോഷണം തടയുംവരെ പോരാട്ടം തുടരുമെന്ന്‌ രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട്‌ അധികാർ യാത്ര’ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ സെപ്തംബർ ഒന്നിന്‌ പട്‌നയിൽ സമാപിക്കും.The post ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും appeared first on Kairali News | Kairali News Live.