കനത്ത മഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Wait 5 sec.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ , മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. അതേസമയം കോളേജുകള്‍ക്ക് നാളെ അവധി ബാധകമല്ല.ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആഗസ്റ്റ് 18 -19 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 18-20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുംസാധ്യത .Also read – ‘ഷർഷാദ് വ്യവസായി എന്ന് പറയുന്നതുപോലും ഫണ്ട് തട്ടാനുള്ള മാർഗം, വിവാഹമോചനം നേടിയത് ഗാർഹിക പീഡനത്തെ തുടർന്ന്’; വെളിപ്പെടുത്തലുമായി രത്തീന പി ടി ആഗസ്റ്റ് 18 മുതല്‍ 19 വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ വയനാട് ,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.The post കനത്ത മഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി appeared first on Kairali News | Kairali News Live.