സുഷിന്‍ ശ്യാമിന് ഫാന്‍ബോയ് മൊമന്റ് സമ്മാനിച്ച് എ ആര്‍ റഹ്മാന്‍

Wait 5 sec.

ഇന്ത്യന്‍ സംഗീത പ്രേമികളുടെ എക്കാലത്തേയും ഇഷ്ട സംഗീത സംവിധായകനാണ് എ ആര്‍ റഹ്മാന്‍. മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന് എ ആര്‍ റഹ്മാന്‍ സമ്മാനിച്ച ഫാന്‍ബോയ് മൊമന്റിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലോക സംഗീതത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ എ ആര്‍ റഹ്മാന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയ വിവരം സുഷിന്‍ ശ്യാമാണ് തന്റെ ഇന്‍സ്റ്റ സ്‌റ്റോറിയിലൂടെ അറിയിച്ചത്. ‘സത്യമായും ഇതെന്റെ ആദ്യത്തെ ഫാന്‍ ബോയ് മൊമന്റ് ആണ്.അനുകമ്പാപൂര്‍വമുള്ള സന്ദേശത്തിന് നന്ദി സാര്‍’ എന്നാണ് മലയാളത്തിലെ യുവ സംവിധായകനായ സുഷിന്‍ ശ്യാം ഇന്‍സ്റ്റയില്‍ പങ്കുവെച്ച സ്റ്റോറിയില്‍ കുറിച്ചത്.Also read – ‘സ്ത്രീകള്‍ക്ക് ഒരു ഇടം നേടിയെടുക്കുകയാണ് ലക്ഷ്യം’; കേരള ഫിലിം ചേമ്പർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്രാ തോമസുംഇന്‍സ്റ്റഗ്രാമില്‍ 8 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സംഗീതസംവിധായകനാണ് ഓസ്‌കര്‍ ജേതാവ് കൂടിയായ എ.ആര്‍ റഹ്മാന്‍. 1063 പേരെ മാത്രമാണ് റഹ്മാന്‍ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്.തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമായ സുഷിന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍ വില്ലയാണ് അവസാനം സംഗീതം ചെയ്ത ചിത്രം. നിലവില്‍ കുറച്ചുകാലത്തേക്ക് സിനിമ സംഗീതത്തില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സുഷിന്‍. മണിരത്‌നം- കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘തഗ് ലൈഫ്’ എന്ന സിനിമയാണ് എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച അവസാന ചിത്രം.The post സുഷിന്‍ ശ്യാമിന് ഫാന്‍ബോയ് മൊമന്റ് സമ്മാനിച്ച് എ ആര്‍ റഹ്മാന്‍ appeared first on Kairali News | Kairali News Live.