കാക്കിക്കുള്ളിലെ നന്മ പ്രസരിപ്പിച്ച് മുംബൈ പോലീസും. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ കുടുങ്ങിയ 50 കുട്ടികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചു. മുംബൈ പോലീസ് സംഘത്തിന്റെ സമയോചിതവും കരുതലോടെയുള്ള ഇടപെടലും രക്ഷാപ്രവർത്തനവും മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടി.കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ എല്ലാ സ്കൂളുകളും ഇന്ന് അവധി പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ മാട്ടുംഗ പോലീസ് സ്റ്റേഷന്റെ സമീപത്ത്, ഡോൺ ബോസ്കോ സ്കൂളിലെ ഒരു ബസിൽ ആറു പ്രീ-പ്രൈമറി കുട്ടികളും രണ്ട് അധ്യാപികമാരും ഡ്രൈവറും ഉള്‍പ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. ഇതേ സ്ഥലത്ത് അഞ്ചു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലേയ്ക്ക് പഠിക്കുന്ന 44 വിദ്യാര്‍ത്ഥികളുമായി മറ്റൊരു സ്കൂൾ ബസും ഏകദേശം ഒരു മണിക്കൂറോളം വെള്ളക്കെട്ടില്‍ കുടുങ്ങിയിരുന്നു.ALSO READ: ടിക്കറ്റ് ബുക്കിങ്ങിലെ ആ ലാഗ് ഇനിയുണ്ടാകില്ല; ഹൈ സ്പീഡ് റിസർവേഷൻ പരിഷ്കരണവുമായി റെയിൽവേസ്ഥിതി മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെറിയ കുട്ടികളെ ആശ്വസിപ്പിക്കുന്നതിനായി ബിസ്ക്കറ്റുകൾ നൽകി. എട്ടും ഒന്‍പതും ക്ലാസുകളിലെ കുട്ടികളെ പോലീസ് സ്റ്റേഷനിലെ കുട്ടികളുടെ കളിക്കളത്തിൽ പാർപ്പിക്കുകയും, രക്ഷിതാക്കൾ എത്തിയതിന് ശേഷം വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു.ഡി.സി.പി രാഗസുധ ആർ., സീനിയർ പി.ഐ രവീന്ദ്ര പവാർ, തുടങ്ങിയ മാട്ടുംഗ പോലീസ് സംഘത്തിന്റെ സമയോചിതവും കരുതലോടെയുള്ള ഇടപെടലും രക്ഷാപ്രവർത്തനവും മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടി.The post വെള്ളക്കെട്ടിൽ കുടുങ്ങിയ കുരുന്നുകൾക്കായി കരുതലോടെ കൈനീട്ടി; കാക്കിക്കുള്ളിലെ നന്മ പ്രസരിപ്പിച്ച് മുംബൈ പോലീസ് appeared first on Kairali News | Kairali News Live.