മനുഷ്യ മനസാക്ഷിയെ ഞെട്ടച്ച ധര്‍മസ്ഥല: ബംഗളൂരുവിൽ എസ് എഫ് ഐ പ്രതിഷേധം

Wait 5 sec.

രാജ്യത്തെ ഏറ്റവും വലിയ ബലാത്സംഗ, കൊലപാതക പരമ്പരകൾ അരങ്ങേറിയതായി വെളിപ്പെടുത്തലിലൂടെ ലോകം അറിഞ്ഞ ധര്‍മസ്ഥല. മുഖ്യ കുറ്റവാളികളെ പിടികൂടാനുള്ള കർശന നടപടികൾ സ്വീകരിക്കാതെ നിസംഗത പാലിക്കുന്ന കര്‍ണാടക സര്‍ക്കാര്‍. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി എസ് എഫ ഐ.ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തില്‍ എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും പങ്കെടുത്തു. കർണ്ണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ഭാഗത്ത് നിന്ന് വന്ന പ്രതികരണം വിഷയത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ താത്പര്യമില്ലായ്മ വെളിവാക്കുന്നതാണ്. ബിജെപിയും ആർഎസ്എസ്സും സമാനമായ നിലപാട് തന്നെയാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.Also Read: ഹുമയൂൺ ശവകുടീരത്തിന് കേടുപാടുകൾ സംഭവിച്ചെന്ന വാർത്തകൾ തെറ്റെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യധർമ്മസ്ഥല അന്വേഷണത്തോടൊപ്പം തന്നെ സൗജന്യ, പത്മലത, വേദവല്ലി, യമുന എന്നിവരുടെ കൊലപാതകങ്ങളുടെ പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം എന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.അതോടൊപ്പം തന്നെ സ്ത്രീകൾക്ക് എതിരായ അക്രമങ്ങളും, ക്യാമ്പസുകളിൽ വിദ്യാർഥിനികൾക്ക് എതിരായ അക്രമങ്ങളും വർദ്ധിച്ച് വരുകയാണ്. ഈ വിഷയങ്ങൾ ഉയർത്തി കർണ്ണാടകയിൽ സംസ്ഥാനവ്യാപകമായ സമരങ്ങൾ നടത്താനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്.The post മനുഷ്യ മനസാക്ഷിയെ ഞെട്ടച്ച ധര്‍മസ്ഥല: ബംഗളൂരുവിൽ എസ് എഫ് ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.