ചായയും ബജിയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. മഴയുള്ള വൈകുന്നേരം, നല്ല ചൂട് ചായയും ബജിയും ആഹാ.. വഴിയോരങ്ങളിൽ നിരന്നിരിക്കുന്ന ബജ്ജിക്കടകളിലെ ഈ സമയത്ത് ആയിരിക്കും തിരക്ക് കൂടുതൽ. പല തരത്തിലുള്ള ബജിയുണ്ട്, എന്നാൽ നിങ്ങൾ ആരെങ്കിലും തക്കാളി ബജ്ജി കഴിച്ചിട്ടുണ്ടോ? മലയാളികൾക്ക് അത്ര പരിചിതമല്ലായിരിക്കും തക്കാളി ബജ്ജി.. പക്ഷേ ഉണ്ടാക്കാൻ വലിയ പാടൊന്നുമില്ല..അവശ്യമായ ചേരുവകൾമൈദ- 2 ഗ്ലാസ്അരിപ്പൊടി- 1/2 ടീസ്പൂൺമുളകുപൊടി- 2 ടീസ്പൂൺഗരം മസാല- 2 ടീസ്പൂൺഅയമോദകം- 1/2 ടീസ്പൂൺകായം- 1/2 ടീസ്പൂൺവെള്ളം- ആവശ്യത്തിന്മല്ലിയില- ഒരു പിടികടലപരിപ്പ്- 1 ടീസ്പൂൺപച്ചമുളക്- 2വെളുത്തുള്ളി-2നാരങ്ങ- 1ഉപ്പ്- ആവശ്യത്തിന്തക്കാളി- 3എണ്ണ- ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം മൈദയിലേക്ക് അരിപ്പൊടി, മുളകുപൊടി, ഗരംമസാല, അയമോദകം, കായം എന്നിവ ചേർക്കാം. ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം. അൽപ്പം മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം.ALSO READ: ദിവസവും ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കാറുണ്ടോ ? ഇവ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെഇനി രു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം. ഇനി തക്കാളി വട്ടത്തിൽ അരിഞ്ഞെടുത്ത് മാവിൽ മുക്കി എണ്ണിയിലേക്ക് ചേർത്ത് വറുത്ത് മാറ്റാം. ശേഷം അൽപ്പം മല്ലിയിലയിൽ വറുത്തെടുത്ത കടലപരിപ്പ് അരടീസ്പൂണും, ഒരു പച്ചമുളകും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. വറുത്തെടുത്ത തക്കാളി ഈ ചട്നിക്കൊപ്പം കഴിക്കാം.The post മഴയായിട്ട് തക്കാളി ബജ്ജി ഉണ്ടാക്കി നോക്കിയാലോ ? റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.