ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കൽ ഇസ്ലാം തന്ത്രം എം എസ് എഫ് ലൂടെ ക്യാമ്പസുകളിൽ പയറ്റാൻ ശ്രമിക്കുന്ന പി കെ നവാസിന് ശക്തമായ മറുപടി നല്‍കി എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി. കേരളത്തിലെ ക്യാമ്പസുകളുടെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വർഗ്ഗീയ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനും കേരളത്തിലെ എസ് എഫ് ഐ മുന്നിൽ തന്നെയുണ്ടാകുമെന്നും ആദര്‍ശ് എം സജി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പറഞ്ഞു.ഇടതുപക്ഷത്തിന്റെ മൂന്നാം തുടർഭരണം ഭയന്നും, അധികാരക്കൊതിയിലും ജമാഅത്തെ ഇസ്ലാമിക്കും അനുബന്ധ സംഘടനകൾക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, മുസ്ലിം ലീഗിലെ ജമാഅത്തെ ഇസ്ലാമി വിഭാഗം ഗുഡ് സർട്ടിഫിക്കറ്റും നൽകിയിരിക്കുകയാണ്.Also Read: കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എം എസ് എഫ്: പി എസ് സഞ്ജീവ്ഈ വിഭാഗത്തിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് പി കെ. നവാസ്. അതുകൊണ്ടുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കൽ ഇസ്ലാം തന്ത്രം എം എസ് എഫ് ലൂടെ പി കെ നവാസ് ക്യാമ്പസുകളിൽ പയറ്റാൻ ശ്രമിക്കുന്നത്.ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരുപോലെ ശത്രുക്കളായി കാണുന്നവരാണ് മതനിരപേക്ഷ വാദികളെ. അതുകൊണ്ടുതന്നെ നിങ്ങൾ ഞങ്ങളെ ശത്രുക്കളായി കണ്ടോളൂ, ഞങ്ങൾക്ക് തെല്ലും ഭയമില്ല.Also Read: മനുഷ്യ മനസാക്ഷിയെ ഞെട്ടച്ച ധര്‍മസ്ഥല: ബംഗളൂരുവിൽ എസ് എഫ് ഐ പ്രതിഷേധംപക്ഷേ കേരളത്തിലെ ക്യാമ്പസുകളിലേക്ക് പി കെ നവാസ് ഈ തന്ത്രവുമായി ഇറങ്ങിയാൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ വിദ്യാർത്ഥി സമൂഹം ശക്തമായ പ്രതിരോധം തീർക്കും എന്നുകൂടി ഓർത്താൽ നന്നായിരിക്കും. കേരളത്തിലെ ക്യാമ്പസുകളുടെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വർഗ്ഗീയ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനും കേരളത്തിലെ എസ് എഫ് ഐ മുന്നിൽ തന്നെയുണ്ടാകും.The post മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിലേക്ക് വര്ഗീയ തന്ത്രവുമായി ഇറങ്ങാമെന്ന് പി കെ നവാസ് കരുതേണ്ട: ആദര്ശ് എം സജി appeared first on Kairali News | Kairali News Live.