ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര ദിനം ആഘോഷിച്ചു

Wait 5 sec.

മനാമ: ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് പള്ളി അങ്കണത്തില്‍ ഇടവക വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ റവ. അനീഷ് സാമൂവല്‍ ജോണ്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.റവ. അനീഷ് സാമൂവല്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. യുവജന സഖ്യം സെക്രട്ടറി ലിറ്റിന്‍ എലിസബേത്ത് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷരജ്യോതി മലയാള പഠന ക്ലാസ്സ് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ നടത്തി. വൈസ് പ്രസിഡന്റ് എബിന്‍ മാത്യു ഉമ്മന്‍ നന്ദി അറിയിച്ചു. The post ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര ദിനം ആഘോഷിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.