ജില്ലയിലെ 18 വയസ്സ്വരെയുളള കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

Wait 5 sec.

മലപ്പുറം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ശക്തി പകരാന്‍ ആരോഗ്യവകുപ്പ് . ആരോഗ്യകേരളം വഴി നടപ്പാക്കുന്ന ആര്‍.ബി.എസ്.കെ- ആര്‍.കെ.എസ്.കെ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രധാനധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുതകുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആരോഗ്യ പരിശോധനക്ക് ഐസിഡിഎസിന്റെയും ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.കുട്ടികളിലെ വിളര്‍ച്ച തടയുന്നതിന് നടപ്പാക്കുന്ന വിഫ്‌സ് (വീക്കിലി അയണ്‍ ആന്‍ഡ് ഫോളിക് സപ്ലിമെന്റേഷന്‍) പ്രോഗ്രാം വഴി കുട്ടികള്‍ക്ക് അയണ്‍ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ആറുവയസുവരെയുളള കുട്ടികള്‍ക്ക് അയണ്‍ സിറപ്പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യവും ആറു മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്ക് പിങ്ക് നിറത്തിലുളള അയണ്‍ ഗുളികയും 10 വയസു മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ക്ക് നീല നിറത്തിലുളള ഗുളികയുമാണ് നല്‍കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസ് ടീച്ചറുടെ മേല്‍ നോട്ടത്തിലാണ് കുട്ടികള്‍ക്ക് ഗുളിക നല്‍കുന്നത്. ക്ഷീണം, ഓര്‍മ്മക്കുറവ്, ഇടക്കിെടയുളള രോഗങ്ങള്‍, ഇടവിട്ടുളള തലവേദന, അമിത ഉറക്കം എന്നിവ അയണിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. ഇത് തടയുന്നതിന് അയണ്‍ ഗുളിക കഴിക്കുന്നതിലൂടെ സാധിക്കും.ഇത് കൂടാതെ ആര്‍.ബി.എസ്.കെ പ്രോഗ്രാമിന്റെ ഭാഗമായി നവജാത ശിശുക്കളില്‍ ജനനസമയത്തും ആറു വയസുവരെയുളള കാലഘട്ടത്തില്‍ അങ്കണവാടിയിലും സര്‍ക്കാര്‍ എയഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 12 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളിലും ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. കുട്ടികളിലെ ജനന വൈകല്യങ്ങള്‍, പോഷകാഹാര കുറവ്, അസുഖങ്ങള്‍, വളര്‍ച്ചാ – വികാസ കാലതാമസങ്ങള്‍ തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കുകയും അതുവഴി മികച്ച തുടര്‍ചികിത്സ ഉറപ്പാക്കുന്നതിനും സാധിക്കുന്നു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന 30 അസുഖങ്ങളാണ് ആര്‍ബിഎസ്‌കെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കാഴ്ച, കേള്‍വി, പോഷണകുറവ് എന്നിവയും മറ്റ് രോഗങ്ങളും നേരെത്തെ കണ്ടെത്തുന്നത് വഴി എത്രയും പെട്ടന്ന് കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നു.അത് കൂടാതെ സ്‌കൂളുകള്‍ വഴി ആര്‍.കെ.എസ്.കെ പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലിങും പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പ്രോഗ്രാമും. സ്‌കൂളുകളില്‍ നിന്നും എട്ട്,ഒന്‍പത് പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സായി തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് ആരോഗ്യവകുപ്പ് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് അവബോധം നല്‍കുകയും അവരുടെ സഹായത്തോടെ ആ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പദ്ധതി.മലപ്പുറം ജില്ലയിൽ അതിദാരിദ്രരായ 33 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തുആദിവാസി മേഖലയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ ഹെല്‍ത്ത് ടീമിന്റെ സേവനം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ തിരൂര്‍ സബ്കലക്ടര്‍ ദിലീപ് കെ കൈനിക്കര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് , ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമേലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.