മനാമ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈന്‍ ട്യൂബ്ലി ലേബര്‍ ക്യാമ്പില്‍ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി ഉദ്ഘാടനം ചെയ്തു.മൈത്രി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു, ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട് എന്നിവര്‍ നേതൃത്വം നല്‍കി.സാമൂഹിക പ്രവര്‍ത്തകരായ കാസിം പാടത്തകായില്‍, അജീഷ് കെവി, ഒകെ കാസിം, മൊയ്തീന്‍ പയ്യോളി മൂസകുട്ടി ഹാജി, അനീഷ്, അഷറഫ്, ഫസലു കാസിം, ഷിജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. The post സ്വാതന്ത്ര്യ ദിനം ട്യൂബ്ലി ലേബര് ക്യാമ്പില് ആഘോഷിച്ച് മൈത്രി ബഹ്റൈന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.