വിൻഫാസ്റ്റിന്‍റെ ‘കുഞ്ഞ്’; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തുമോ എന്ന് ഉറ്റുനോക്കി വാഹനപ്രേമികൾ

Wait 5 sec.

യുഎസ് നിർമാതാക്കളായ ടെസ്‌ലക്ക് പിന്നാലെ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റും ക‍ഴിഞ്ഞ മാസം ഇന്ത്യയിലെ അവരുടെ ആദ്യ ഷോറൂം തുറന്നിരുന്നു. ലോകത്തെ മൂന്നാമത്തെ മികച്ച ഇവി നിർമാതാക്കളാണ് വിൻഫാസ്റ്റ്. കാലം മാറിയതോടെ ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍, ഇവികള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞ വിൻഫാസ്റ്റ് അവസരം പാ‍ഴാക്കാതെ ഇന്ത്യയിലേക്ക് എൻട്രി നടത്തുകയായിരുന്നു. വിൻഫാസ്റ്റ് VF 7, VF 6 എന്നീ മോഡലുകളാണ് കമ്പനി ആ​ദ്യമായി ഇന്ത്യയിലേക്ക് എത്തിക്കുകയെന്ന വിവരം മുമ്പേ അറിഞ്ഞതാണ്. എന്നാൽ, പലരും കാത്തിരിക്കുന്നത് മറ്റൊരു മോഡലിനാണ്. വിയറ്റ്നാമില്‍ മിനിയോ ഗ്രീന്‍ ഇവി എന്ന പേരിൽ വിൻഫാസ്റ്റ് പുറത്തിറക്കുന്ന അവരുടെ ‘ഇവി നാനോ’ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ഞൻ കാറാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. കമ്പനി ഒരു ചെറു ഇലക്ട്രിക് കാറിന്റെ പേറ്റന്റിനായി ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചതായുള്ള റിപ്പോർട്ടുകൾ പ്രതീക്ഷ വർധിപ്പിക്കുന്നു.ALSO READ; കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് ട്രെയിനില്‍ ഇനി വേഗമെത്താം; വേഗത വര്‍ധിപ്പിച്ചുമിനിയോ ഗ്രീന്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിയാൽ എംജിയുടെ കോമെറ്റ് ഇവിയുമായിട്ടായിരിക്കും ഏറ്റുമുട്ടുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 170 കിലോമീറ്റര്‍ റേഞ്ച് തരുന്ന 14.7 kWh ബാറ്ററി പായ്ക്കാണ് കാറിനുണ്ടാവുക. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. എയര്‍ബാഗുകള്‍, എബിഎസ് എന്നിവക്കൊപ്പം ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഫ്ലാറ്റ് ബോട്ടം 2 സ്പോക്ക് സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളാണ് ഈ കുഞ്ഞൻ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്.കോമറ്റ് ആണ് എതിരാളി എന്നതിനാൽ, ഇന്ത്യയിൽ എത്തിയാൽ കോമറ്റിന്‍റെ പ്രൈസ് റേഞ്ചിലാവും മിനിയോ ഗ്രീന്‍ ഇവി ഉപഭോക്താക്കളുടെ കയ്യിലെത്തുക. എംജി കോമെറ്റ് ഇവിയുടെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില 7.50 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ഇറങ്ങിയാൽ ട്രാഫിക്ക് കുരുക്കിൽ നിന്നും രക്ഷപ്പെടാൻ പറ്റിയ കോംപാക്ട് വാഹനങ്ങൾ തിരയുന്നവരുടെ കണ്ണ് ഈ കുഞ്ഞനിലായിരിക്കും എന്നതിൽ സംശയമില്ല.The post വിൻഫാസ്റ്റിന്‍റെ ‘കുഞ്ഞ്’; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തുമോ എന്ന് ഉറ്റുനോക്കി വാഹനപ്രേമികൾ appeared first on Kairali News | Kairali News Live.