എ എം എം എയിൽ അധികാര സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വന്നത് സന്തോഷകരമായ കാര്യമാണെന്ന് അഭിനേത്രി സജിതാ മഠത്തിൽ. സ്ത്രീകൾ നേതൃനിരയിലേക്ക് വരാൻ വർഷങ്ങൾ എടുത്തു. താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകൾ വരുന്നത് വലിയ കാര്യമാണെന്നും സജിതാ മഠത്തിൽ പറഞ്ഞു.ഈ സ്ത്രീകൾ എത്രമാത്രം ജെൻഡർ സെൻസിറ്റീവ് ആയിരിക്കുമെന്നതും, ഇതിന് മുമ്പും ശേഷവും ഉള്ള പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നും എന്നത് കണ്ടറിയേണ്ട കാര്യമാണെന്നും സജിതാ മഠത്തിൽ പറഞ്ഞു.Also Read: എ എം എം എ യുടെ നേതൃത്വത്തിലുണ്ടായ മാറ്റം പുരുഷമേധാവിത്വത്തിനേറ്റ തിരിച്ചടിസിനിമാലോകത്ത് ജന്റർ സെൻസിറ്റിവിറ്റിയും ഇൻക്ലൂസീവിറ്റിയും ഉണ്ടാകണമെന്നും നടി പറഞ്ഞു. എ എം എം എ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടതിനെ മനോഹരമായ മുഹൂർത്തമാണ് കടന്നുപോകുന്നത് എന്നും സജിതാ മഠത്തിൽ പറഞ്ഞു.സിനിമാലോകത്ത് സ്ത്രീകൾ എടുക്കുന്ന പണി ചില്ലറയല്ല. പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന് നടത്തേണ്ടി വന്ന പോരാട്ടമല്ല ശ്വേതാ മേനോന് നടത്തേണ്ടി വന്നത്. പഴയപോലെ സിനിമ ആൺലോകമാവില്ലെന്നും സജിതാ മഠത്തിൽ കൂട്ടിച്ചേർത്തു.The post ‘മനോഹരമായ മുഹൂർത്തമാണ് കടന്നുപോകുന്നത്, പഴയപോലെ സിനിമ ആൺലോകമാവില്ല’: സജിത മഠത്തിൽ appeared first on Kairali News | Kairali News Live.