സൗദിയിൽ  പരിശോധന ശക്തം; ഇരുപതിനായിരത്തിൽ പരം വിദേശികൾ പിടിയിൽ

Wait 5 sec.

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 21,997 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പിടിക്കപ്പെട്ടവരിൽ 13,434  പേർ ഇഖാമ നിയമ ലംഘകരും 3866 പേർ തൊഴിൽ നിയമ ലംഘകരും 4697 പേർ അതിർത്തി നിയമ ലംഘകരുമാണ്.അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 1787 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 35% യമനികളും 64% എത്യോപ്യക്കാരും 1% മറ്റു രാജ്യക്കാരും ആണ്‌.അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 27 പേരും നിയമ ലംഘകർക്ക്  സഹായം ചെയ്ത് കൊടുത്ത 18 പേരും പിടിയിലായവരിൽ പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 12861 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.The post സൗദിയിൽ  പരിശോധന ശക്തം; ഇരുപതിനായിരത്തിൽ പരം വിദേശികൾ പിടിയിൽ appeared first on Arabian Malayali.