താനെയിലെ റായ്ഗഡ് ജില്ലയില്‍ നാല് വയസുകാരിയെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ബന്ധുക്കള്‍ പിടിയില്‍. കഴിഞ്ഞവര്‍ഷം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതൃസഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവസമയം കുട്ടിയുടെ പിതാവ് രാഹുല്‍ ജയിലിലായിരുന്നു. മാതൃസഹോദരിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് അന്വേഷണം കുട്ടിയുടെ മാതൃസഹോദരിയിലേക്കും അമ്മാവനിലേക്കും തിരിഞ്ഞത്. ചോദ്യം ചെയ്യലില്‍ മാതൃസഹോദരി കുറ്റംസമ്മതിച്ചതോടെയാണ്കുട്ടിയുടെ മാതൃസഹോദരിയായ അപര്‍ണ പ്രതമേഷ് കാംബ്രിയുടെയും (22), ഭര്‍ത്താവ് പ്രതമേഷ് പ്രവീണ്‍ കാംബ്രിയുടെയും (23) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.Also read – തെരുവ് നായയില്‍ നിന്ന് ‘കുട്ടികളെ’ രക്ഷിക്കാന്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജര്‍മ്മന്‍ ഷെപ്പേര്‍ഡ്; അമ്പരപ്പിക്കും വീഡിയോപിതാവ് ജയിലിലായതോടെ കുട്ടിയെ പരിപാലിക്കാന്‍ ആരുമില്ലാത്തതിനാലാണ് നാല് വയസുകാരിയെ മാതൃസഹോദരിയെ ഏല്‍പ്പിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവില്‍ കുട്ടിയുടെ തലയോട്ടി മാത്രമേ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഫോറന്‍സിക് പരിശോധനക്ക് തലയോട്ടി അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും താനെ പൊലീസ് അറിയിച്ചു.The post നാല് വയസുകാരിയെ അടിച്ചുകൊന്ന് മൃതദേഹം വനത്തില് ഉപേക്ഷിച്ചു; ഒരു വര്ഷത്തിന് ശേഷം ബന്ധുക്കള് പിടിയില് appeared first on Kairali News | Kairali News Live.