കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ കവരാൻ ശ്രമിക്കുന്നതിനിടെ സഹയാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍റ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്ക് അയക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാദാപുരത്ത് മോഷണം നടത്തിയത് മഞ്ജുവാണെന്ന് കണ്ടെത്തിയിരുന്നു. ALSO READ; =ഇടുക്കി ഏലപ്പാറയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു; ആർക്കും പരുക്കില്ലപ്രതിയെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. വടകര പൊലീസ് സ്റ്റേഷനിൽ പ്രതിക്ക് രണ്ട് കേസുകൾ ഉണ്ടെന്നും, തിരക്കേറിയ ബസുകൾ, ബസ് സ്റ്റാന്‍റുകൾ കേന്ദ്രീകരിച്ച് സ്വർണമാല, പണം കവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.NEWS SUMMARY: A Tamil nomadic woman arrested for stealing gold ornaments from toddler in Nadapuram, KozhikodeThe post കോഴിക്കോട് നാദാപുരത്ത് പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ appeared first on Kairali News | Kairali News Live.