പ്രവാസികൾക്ക് ആശ്വാസം; ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദിയ

Wait 5 sec.

ജിദ്ദ: സൗദി ദേശീയ വിമാന കമ്പനി സൗദി എയര്‍ലൈന്‍സ് (സൗദിയ) ഇരു ദിശകളിലേക്കുമുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെയുള്ള വൻ ഇളവ് പ്രഖ്യാപിച്ചു. ട്രാന്‍സിറ്റ് ഫ്ളൈറ്റുകളും ഇളവിൽ ഉൾപ്പെടും.സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള സമയകാലയളവിലുള്ള യാത്രകൾക്ക്, ഓഗസ്റ്റ് 17 മുതല്‍ 31 വരെ പാർസച്ചേസ് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ആണ്  ഓഫര്‍ ലഭിക്കുക. സൗദിയ വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സെയില്‍സ് ഓഫീസുകള്‍ വഴിയും ബുക്കിംഗ് നടത്താനും പര്‍ച്ചേസിംഗ് പൂര്‍ത്തിയാക്കാനും ഈ സമയ കാലയളവിൽ സാധിക്കും. ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകളെല്ലാം ഓഫറിൽ ഉള്‍പ്പെടുന്നു.The post പ്രവാസികൾക്ക് ആശ്വാസം; ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദിയ appeared first on Arabian Malayali.