സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന് തൃശൂരിൽ തുടക്കമായി. സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ഐ എൽ എഫ് കെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.തൃശൂർ സാഹിത്യ അക്കാദമിയിൽ ആരംഭിച്ച ഐ എല്‍ എഫ് കെ രണ്ടാം പതിപ്പിൽ വ്യത്യസ്തമായ എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിയതോടെ സാർവദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ സാഹിത്യോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.Also Read: ILFKയിൽ നിന്ന് ഡോ. ഷിജുഖാനെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ പ്രതിഷേധാർഹം: ഡിവൈഎഫ്ഐസാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എം ടി ഓഡിറ്റോറിയം എന്ന നാമകരണവും മന്ത്രി നിർവഹിച്ചു. പി ബാലചന്ദ്രൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്കിൻ്റെയും ഫെസ്റ്റിവൽ ബുള്ളറ്റിൻ്റെയും പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി പി അബൂബക്കർ, കേരള ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി അധ്യക്ഷൻ മട്ടന്നൂർ ശങ്കരൻകുട്ടി, നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയ, അമർ ആകാശ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക, തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികളും സെമിനാറുകളും ഉൾപ്പെടുന്ന സാഹിത്യോത്സവം ഈ മാസം 21ന് സമാപിക്കും.The post ഐഎൽഎഫ്കെ രണ്ടാം പതിപ്പിന് തുടക്കമായി appeared first on Kairali News | Kairali News Live.