തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ കാര്‍ പാഞ്ഞുകയറി മുഹമ്മദ് ഷാഫിയടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ഷാഫിയെ കൂടാതെ ഫുട്പാത്തിനോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍, കാല്‍നടക്കാരിയായ മുട്ടത്തറ സ്വദേശിനി ശ്രീപ്രിയ, ശാസ്താംകോട്ട സ്വദേശി ആഞ്ജനേയന്‍ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്