തൃശൂര്‍ പീച്ചി ഡാം ഷട്ടറുകള്‍ നാളെ വീണ്ടും ഉയര്‍ത്തും

Wait 5 sec.

തൃശൂര്‍ പീച്ചി ഡാം ഷട്ടറുകള്‍ നാളെ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ അഞ്ച് ഇഞ്ച് വീതം ആണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. നാളെ ( ആഗസ്റ്റ് 18 ) രാവിലെ എട്ട് മണി മുതല്‍ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയര്‍ത്തും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ബാണാസുരസാഗറിന്റെ വ്യഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് ഷട്ടര്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി. സ്പില്‍വെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി 26.10 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നത്.Also read – ILFKയിൽ നിന്ന് ഡോ. ഷിജുഖാനെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ പ്രതിഷേധാർഹം: ഡിവൈഎഫ്ഐസംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.The post തൃശൂര്‍ പീച്ചി ഡാം ഷട്ടറുകള്‍ നാളെ വീണ്ടും ഉയര്‍ത്തും appeared first on Kairali News | Kairali News Live.