ബീഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കും വോട്ടുകൊള്ളക്കുമേതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി. 38 ജില്ലകളിലായി പര്യടനം നടത്തുന്ന റാലിയിൽ കോൺഗ്രസ്, ആർ ജെ ഡി, സിപിഐ എം തുടങ്ങിയ ഇന്ത്യാ സഖ്യ പാർട്ടികളുടെ നേതാക്കളാണ് അണിനിരക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജന ഐക്യം ശക്തിപ്പെടുത്തുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.ബീഹാറിലെ സസാറിൽ നിന്നാണ് ഇന്ത്യാ സഖ്യ പാർട്ടികൾ അണിനിരക്കുന്ന വോട്ടർ അധികാർ യാത്രക്ക് തുടക്കമായത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങി നിരവധി ഇന്ത്യാ സഖ്യ നേതാക്കൾ അണിനിരന്നു. ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് തന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ രാഹുൽഗാന്ധി വ്യക്തമാക്കി.Also Read: നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കാൻ വേണ്ടി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ അവധി റദ്ദാക്കി: ആരോപണവുമായി ആം ആദ്മിബീഹാർ തരെഞ്ഞെടുപ്പിൽ ഇനി വോട്ട് കവർച്ച അനുവദിക്കില്ലെന്ന് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യ സഖ്യ പാർട്ടികൾക്കുള്ളിൽ ഐക്യമുറപ്പാക്കാൻ യാത്ര ഗുണം ചെയ്യും’ബീഹാറിലെ 25 ജില്ലകളിലാണ് പര്യടനം. 1300 കിലോമീറ്റർ പര്യടനം തുടരുന്ന യാത്രയിൽ സിപിഐ എം നേതാക്കളും അണിനിരക്കുന്നു. വോട്ടർ പട്ടിക ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചു കളിക്കുമ്പോൾ അതിനെതിരായ ജനവികാരം ശക്തിപ്പെടുത്തുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ ഒന്നിന് പാട്നയിലെ ഗാന്ധി മൈതാനിയിൽ ഇന്ത്യാസഖ്യ നേതാക്കൾ പങ്കെടുക്കുന്ന ബഹുജന റാലിയോടെ യാത്രക്ക് സമാപനമാകും.The post വോട്ടുകൊള്ളക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി appeared first on Kairali News | Kairali News Live.