മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനുമായ സി പി രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൻ ഡി എ. ഇന്ന് ചേർന്ന ബിജെപി പാർലമെന്ററി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം ഉണ്ടായത്. പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ജെ പി നദ്ദ പറഞ്ഞു.ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 21-ാണ്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംജാതമായത്. കാലാവധിയിൽ നിന്ന് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് ധൻഖർ രാജിവെച്ചത്.Also Read: വോട്ടുകൊള്ളക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി1998 ലും 1999 ലും കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായിരുന്നു സി പി രാധാകൃഷ്ണൻ. 2024 ജൂലൈ 31 നാണ് സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റെടുത്തത്. ഒന്നര വർഷത്തോളം ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചതിനു ശേഷമാണ് മഹാരാഷ്ട്ര ഗവർണറായി സി പി രാധാകൃഷ്ണൻ ചുമതലയെറ്റെടുത്തത്.The post ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻ ഡി എ appeared first on Kairali News | Kairali News Live.