മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും പ്രാണ ആയുര്‍വേദ സെന്ററും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുര്‍വേദിക് സെന്ററിലെ ഡോ. ബിനു എബ്രഹാം, ഡോ. മിനു മനു എന്നിവര്‍ സൗജന്യമായി ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡനറും ഐസിആര്‍എഫ് അഡൈ്വസറുമായ ഡോ. ബാബു രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിആര്‍എഫ് വൈസ് ചെയര്‍മാന്‍ പങ്കജ് നല്ലൂര്‍, പ്രാണ ആയുര്‍വേദിക് സെന്റര്‍ ഡയറക്ടര്‍മാരായ സുദീപ് ജോസഫ്, ബോബന്‍ തോമസ്, ഡോ. മെബി ആന്‍ എന്നിവര്‍ സംസാരിച്ചു.ബിഡികെ ചെയര്‍മാന്‍ കെടി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് പ്രസിഡന്റ് റോജി ജോണ്‍ സ്വാഗതവും അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. ബിഡികെ ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിന്‍, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍സ് സുനില്‍ മനവളപ്പില്‍, സലീന റാഫി, വിനീത വിജയന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വിന്‍ രവീന്ദ്രന്‍, ഗിരീഷ് പിള്ള, ഗിരീഷ് കെവി, ഫാത്തിമ സഹല, നാഫി എന്നിവര്‍ നേതൃത്വം നല്‍കി. The post ബിഡികെ ആയുര്വേദ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.