റഷ്‌ഫോര്‍ഡ് എന്‍ഡുറന്‍സ് 120 കിലോമീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ

Wait 5 sec.

 മനാമ: ബ്രിട്ടനില്‍ നടന്ന റഷ്ഫോര്‍ഡ് എന്‍ഡുറന്‍സ് 120 കിലോമീറ്റര്‍ റേസില്‍ കിരീടം സ്വന്തമാക്കി റോയല്‍ എന്‍ഡുറന്‍സ് ടീം ക്യാപ്റ്റനും മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. വിവിധ റൈഡര്‍മാര്‍ പങ്കെടുത്ത മത്സരത്തിലെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ഒന്നാം സ്ഥാനം നേടിയത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫയും റേസില്‍ പങ്കെടുത്തു.ഈ വിജയം വരാനിരിക്കുന്ന പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ടീമിന് വലിയ പ്രചോദനമാകുമെന്ന് ശൈഖ് നാസര്‍ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായും റൈഡര്‍മാര്‍ കൂടുതല്‍ പരിചയ സമ്പത്തും അനുഭവ പരിചയവും നേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയില്‍ നിന്നുള്ള അബ്ദുല്ല അല്‍ ബസ്താക്കി രണ്ടാമതും എംആര്‍എം ടീമിലെ സിംഗ് മൂന്നാം സ്ഥാനത്തും എത്തി.100 കിലോമീറ്റര്‍ റേസില്‍ റോയല്‍ എന്‍ഡുറന്‍സ് ടീമിനുവേണ്ടി സുഹൈര്‍ മുഹമ്മദ് രണ്ടാം സ്ഥാനവും, ആസിം ജനാഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 160 കിലോമീറ്റര്‍ റേസില്‍ യുഎഇയില്‍ നിന്നുള്ള ഹമദ് അല്‍ കാബി ഒന്നാം സ്ഥാനവും, സഹതാരം സെയ്ഫ് അല്‍ മസ്റൂയി രണ്ടാം സ്ഥാനവും നേടി. റോയല്‍ ടീം റൈഡറായ മുഹമ്മദ് അബ്ദുല്‍ സമദ് ഈ ഇനത്തില്‍ മൂന്നാം സ്ഥാനത്തെത്തി. The post റഷ്‌ഫോര്‍ഡ് എന്‍ഡുറന്‍സ് 120 കിലോമീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.