തഫ്സീറുല്‍ ജലാലൈനി; പണ്ഡിത ശില്‍പശാല സംഘടിപ്പിച്ചു

Wait 5 sec.

മലപ്പുറം  | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പണ്ഡിതര്‍ക്കായി ആരംഭിക്കുന്ന തഫ്സീറുല്‍ജലാലൈനി പണ്ഡിത ശില്‍പശാലക്ക് മഅദിന്‍ അക്കാദമിയില്‍ തുടക്കമായി.വിശുദ്ധ ഖുര്‍ആനിന്റെ വിശ്രുത വ്യാഖ്യാനമായ തഫ്സീറുല്‍ ജലാലൈനിയുടെ വ്യാഖ്യാന വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ നേതൃത്വം നല്‍കുന്ന പണ്ഡിത ക്യാമ്പ് ആറ് മാസം രണ്ട് ആഴ്ച കൂടുമ്പോള്‍ നടക്കും.പണ്ഡിത ക്യാമ്പിന്റെ ഉദ്ഘാടനം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഇബ്റാഹീം ബാഖവി മേല്‍മുറി, സൈദലവി ദാരിമി ആനക്കയം, കെ സി കെ ബാഖവി, ബഷീര്‍ അഹ്സനി വടശ്ശേരി, അഷ്റഫ് സഖാഫി അയിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.