മലപ്പുറം | സമൂഹത്തിന്റെ സര്‍വോന്‍മുഖ ഉന്നമനത്തിന് വേണ്ടി മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉണര്‍ത്തി. മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടന്ന സോണ്‍ ക്രിയേഷന്‍ 25 ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലഹുദ്ദീന്‍ ബുഖാരി കൂരിയാട് , സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹിം ബാഖവി , ബഷീര്‍ അരിമ്പ്ര ക്ലാസെടുത്തു , റഹീം മാസ്റ്റര്‍ കരുവളളി, അബ്ദുസ്സമദ് സഖാഫി വടക്കാങ്ങര , മൂസക്കുട്ടി ഹാജി മേല്‍മുറി , ഇബ്‌റാഹിം ബാഖവി മേല്‍മുറി, ഇബ്‌റാഹിം ബാഖവി ഹാജിയാര്‍. പള്ളി, വിവിധ സെഷനുകളില്‍ നേത്രത്വം നല്‍കി. സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു, സിക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍ സ്വാഗതവും , പി സൈതലവി പടിഞ്ഞറ്റുമുറി നന്ദിയും പറഞ്ഞു