മഞ്ചേരിയിലെ രണ്ടാമത്തെ ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശനിയാഴ്ച്ച തുറന്നു കൊടുക്കും

Wait 5 sec.

മഞ്ചേരി: ബഡ്ജറ്റ് ഗ്രൂപ്പിന്റെ മഞ്ചേരിയിലെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശനിയാഴ്ച്ച (ആഗസ്റ്റ് 16) രാജീവ് ഗാന്ധി ബൈപ്പാസ് റോഡില്‍ മലബാര്‍ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തനമാരംഭിക്കും. ജില്ലയില്‍ മൂന്ന് നഗരങ്ങളിലായുള്ള നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ ചേര്‍ന്ന് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. ബഡ്ജറ്റിലെ ഭിന്നശേഷിക്കാരായ 10 തൊഴിലാളികള്‍ നാട മുറിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍മാരായ എന്‍. കെ. അബ്ദുറഹ്‌മാന്‍, പി. കെ. അമീര്‍ അലി എന്നിവര്‍ അറിയിച്ചു.മലപ്പുറം ജില്ലയിലെ തന്നെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൊന്നായ ബഡ്ജറ്റിന്റെ നാലാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണ് മഞ്ചേരിയില്‍ വരുന്നത്. കച്ചേരിപ്പടിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് നിലനിര്‍ത്തി കൂടുതല്‍ വിശാലമായ സൗകര്യത്തില്‍ ഒറ്റനിലയില്‍ ഷോപ്പിങ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ചേരിക്ക് രണ്ടാമതൊരു ഹൈപ്പര്‍ മാര്‍ക്കറ്റ് കൂടി സമ്മാനിക്കുന്നതെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. ഇതോടെ മലപ്പുറം ജില്ലയിലെ ഒറ്റനിലയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റെന്ന ഖ്യാതി ബഡ്ജറ്റ് സ്വന്തമാക്കും.ഗുണമേന്മ, വിലക്കുറവ്, ഏത് ഉല്‍പന്നത്തിന്റെയും ലഭ്യത എന്നിവ മികച്ച സേവനത്തോടെ നല്‍കുക എന്നതാണ് ബഡ്ജറ്റിന്റെ പ്രത്യേകതയെന്ന് പി. കെ. അമീര്‍ അലി പറഞ്ഞു. പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ടെടുക്കുന്ന ഉല്‍പന്നങ്ങളും ബഡ്ജറ്റില്‍ ലഭ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് വിപണി ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 2027ഓടെ 1000 ജീവനക്കാര്‍ എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത് അടുത്ത വര്‍ഷം തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.അടുത്ത വര്‍ഷം എടക്കര, അരീക്കോട് എന്നിവിടങ്ങളിലും ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും. മലപ്പുറത്ത് കൂടുതല്‍ വിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. രാമനാട്ടുകരയിലും ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.നിലമ്പൂരിലേക്ക് മെമു സർവീസ്; ട്രെയിനോടും മുന്നേ ക്രെഡിറ്റ് എടുക്കാനുള്ള ഓട്ടം തുടങ്ങി രാഷ്ട്രീയ നേതാക്കൾഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍, ലോകോത്തര ബ്രാന്റുകളുടെ ഗ്രഹോപകരണങ്ങള്‍,വിവിധ രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഡ്രൈ ഫ്രൂട്‌സ്, ഹോം ഡെക്കോര്‍ ഉത്പന്നങ്ങള്‍, കൃഷിക്കാരുടെ കയ്യില്‍ നിന്നും നേരിട്ട് കൈപറ്റുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങി നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും ബഡ്ജറ്റ് ഫ്രണ്ട്ലി വിലയില്‍ ഒരുക്കിയിട്ടിട്ടുണ്ട്. ഇതോടൊപ്പം ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേയും ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രമുഖ ബ്രാന്‍ഡുകളുടേതടക്കമുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.മഞ്ചേരിക്ക് പുറമെ മലപ്പുറത്തും കൊണ്ടോട്ടിയിലും ബഡ്ജറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പത്ര സമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍മാര്‍ക്ക് പുറമേ ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ് , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മനീഷ് ചെറുകാട് , മാര്‍ക്കറ്റിങ് മാനേജര്‍ സജീര്‍ പള്ളിയാലിതൊടി , ബ്രാഞ്ച് മാനേജര്‍ നസീര്‍ ഗൂഡല്ലൂര്‍ , എച്ച് ആര്‍ മാനേജര്‍മാരായ ഫാസില്‍ എടത്തനാട്ടുകര, ശ്രീജിത്ത് മഞ്ചേരി, ഷുഹൈബ് ഗൂഡല്ലൂര്‍, നിജില്‍ ഗൂഡല്ലൂര്‍, റിഷാദ് മോങ്ങം എന്നിവര്‍ പങ്കെടുത്തു.