വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ ലീഗ് പ്രവര്‍ത്തകൻ പിടിയില്‍

Wait 5 sec.

കാസർഗോഡ്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹികാമാധ്യമത്തില്‍ പോസ്റ്റിട്ട് കേസിൽ ലീഗ് പ്രവര്‍ത്തകനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. പള്ളിക്കര തൊട്ടിയിലെ ഫൈസലിനെയാണ് പൊലീസ് പിടികൂടിയത്.ബേക്കൽ ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. വി എസ് അന്തരിച്ച സമയത്ത് വർഗീയവാദിയെന്ന് ആക്ഷേപിച്ചായിരുന്നു ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ബേക്കൽ ഇൻസ്പെക്ടർപൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.Also Read: യൂത്ത് ലീഗിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ബിരുദധാരികൾ: നിഷ്പക്ഷനാട്യക്കാരായ മാധ്യമങ്ങളുടെ നിശബ്ദത ചോദ്യം ചെയ്ത് പി എം ആര്‍ഷോഗൾഫിൽ വെച്ചാണ് പോസ്റ്റിട്ടതെന്ന് വ്യക്തമായതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വ്യാഴം രാവിലെ നാട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട് കരിപ്പൂർ വിമാനതാവളത്തിൽ തടഞ്ഞുവെച്ച് വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.Content Highlight: Muslim League party worker was arrested by the police at Karipur Airport for posting derogatory remarks against V. S. Achuthanandan on social mediaThe post വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ ലീഗ് പ്രവര്‍ത്തകൻ പിടിയില്‍ appeared first on Kairali News | Kairali News Live.