‘ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് കുറവാ..’; പരാതി അന്വേഷിക്കാനെത്തിയവർ കണ്ടത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍

Wait 5 sec.

‘ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് വളരെ കുറവാണ്’. യാത്രക്കാരുടെ പരാതി വന്നതോടെ അന്വേഷിക്കാന്‍ എത്തിയ ജീവനക്കാര്‍ കണ്ടെത്തിയത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍. ലഖ്നൗ-ബറൗണി എക്സ്പ്രസിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. എസി-2 ടയര്‍ കോച്ചിന്റെ എസി ഡക്ടില്‍ നിന്നും നൂറുകണക്കിന് വിസ്‌കി കുപ്പികളാണ് കണ്ടെടുത്തത്.എസി ബോഗിയില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആണ് കഥ ആരംഭിച്ചത്. സാങ്കേതിക പരിശോധനയ്ക്കായി ട്രെയിൻ നിർത്തിയിട്ടു, ശേഷം റെയില്‍വേ ടെക്‌നീഷ്യന്‍മാര്‍ എത്തി തണുപ്പ് തീരെ കുറഞ്ഞ 32, 34 നമ്പര്‍ ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചു. അപ്പോഴാണ് വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെത്തിയത്.ALSO READ: കൊൽക്കത്തയിൽ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി ഡെലിവറി ഏജന്‍റായ 22 കാരന് ദാരുണാന്ത്യം; രക്ഷിക്കാതെ പൊലീസുകാർ വീഡിയോ എടുത്തെന്ന് കുടുംബംഅധികൃതര്‍ അനധികൃത മദ്യം പിടിച്ചെടുക്കുകയും കോച്ചില്‍ കൂടുതല്‍ നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു. ഒരു യാത്രക്കാരന്‍ പങ്കുവെച്ച ഇതിന്റെ വീഡിയോകള്‍ ഇതോടകം വൈറലാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ റെയില്‍വേ അധികൃതര്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രെയിനിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ എക്‌സില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ വ്യക്തമാക്കി.സോന്‍പുരിലെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ക്ഷമാപണം നടത്തുകയും സ്വീകരിച്ച നടപടികള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ‘യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അനധികൃത മദ്യം ബന്ധപ്പെട്ട അധികൃതര്‍ പിടിച്ചെടുത്തു, തണുപ്പ് കുറഞ്ഞ പ്രശ്‌നം പിന്നീട് പരിഹരിച്ചു. ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.ട്രെയിന്‍ സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍ ഇത് കയറ്റാന്‍ കഴിയില്ലെന്നും യാര്‍ഡില്‍ വെച്ചായിരിക്കണം ഇത് കയറ്റിയതെന്നും, അങ്ങനെയെങ്കില്‍ ഈ കടത്തിന് ഉത്തരവാദികള്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് എന്നും എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ അടിയില്‍ ജനങ്ങള്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.The post ‘ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് കുറവാ..’; പരാതി അന്വേഷിക്കാനെത്തിയവർ കണ്ടത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍ appeared first on Kairali News | Kairali News Live.