സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡൻ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫനും വിനയനും തമ്മിലായിരുന്നു മത്സരം. ആൽവിൻ ആൻ്റണി, എം എം ഹംസ എന്നിവർ ജൊയന്റ് സെക്രട്ടറിമാരായും സുബൈർ എൻ പി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.Also Read: “വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം; പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി”; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് മറുപടിഎക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു. ബി രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നൽകുന്ന പാനലിൽ മത്സരിച്ചവരാണ് വിജയിച്ചവർ. വലിയ രീതിയിൽ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്. നിർമാതാവ് സാന്ദ്ര തോമസിന്റെ നാമനിർദേശ പത്രിക തള്ളിയത് വിവാദമായിരുന്നു.നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും എറണാകുളം സബ് കോടതി ഹർജി തള്ളുകയായിരുന്നു.The post പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി appeared first on Kairali News | Kairali News Live.