തലൈവരോളം സ്റ്റൈലൻ: വില പതിനായിരത്തിൽ താഴെ; ഇത് ടെക്നോയുടെ പവർഹൗസ്

Wait 5 sec.

ബഡ്ജറ്റ് കാറ്റഗറിയിൽ ഒരു സ്റ്റൈലൻ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടെക്നോ. കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകൾക്കൊപ്പം പ്രീമിയം ലുക്കിലാണ് ടെക്നോ സ്പാർക്ക് ഗോ 5G എത്തുന്നത്. 4GB റാമും 128GB ഓൺബോർഡ് സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെകിന്‍റെ ഡൈമെൻസിറ്റി 6400 യാണ് ഫോണിന് കരുത്ത് പകരുന്നത്. ബഡ്ജറ്റ് കാറ്റഗറിൽ മികച്ച പെർഫോമൻസ് കാ‍ഴ്ച വക്കുന്ന ചിപ്സെറ്റാണിത്. 120Hz റിഫ്രഷ് റേറ്റുള്ള 6.76 ഇഞ്ച് HD+ (720×1,600 പിക്സൽ) LCD സ്ക്രീനാണ് ഫോണിന് ടെക്നോ നൽകിയിരിക്കുന്നത്. 50-മെഗാപിക്സൽ AI- പിന്തുണയുള്ള പ്രൈമറി റിയർ സെൻസറാണ് ഫോണിനുള്ളത്. എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം സിംഗിൾ കാമറാ സെറ്റപ്പായിട്ടാണ് ഇത് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും ഉണ്ട്. പിൻ ക്യാമറയിൽ 30fps-ൽ 2K വീഡിയോ റെക്കോർഡിംഗും സാധ്യമാകും.ALSO READ; ഐഫോണ്‍ 17 പ്രോ മാക്സിന്റെ ഇന്ത്യന്‍ വില പുറത്ത് ? റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇത് കലക്കും തിമര്‍ക്കും പൊളിപൊളിക്കും !6,000mAh ന്‍റെ വമ്പൻ ബാറ്ററിയാണ് ടെക്നോയ്ക്കുള്ളത്. ബോക്സിൽ 18W ചാർജിംഗ് അഡാപ്റ്ററും ഇതിനുണ്ട്. നാല് ആന്‍റിനകൾ ഉപയോഗിച്ച് ഒരേസമയം ഡാറ്റ അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന 4X4 MIMO സാങ്കേതികവിദ്യ നെറ്റ്‌വർക്ക് വേഗത 73 ശതമാനം വരെ വർദ്ധിപ്പിക്കും. AI റൈറ്റിംഗ് അസിസ്റ്റന്റ്, ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ടൂൾ തുടങ്ങിയ AI സവിശേഷതകളും സ്പാർക്ക് ഗോ വാഗ്ദാനം ചെയ്യുന്നുണ്ട്. 4GB + 128GB വേരിയന്റിന് 9,999 രൂപയാണ് ടെക്നോ സ്പാർക്ക് ഗോ 5G യുടെ ഇന്ത്യയിലെ വില. ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇങ്ക് ബ്ലാക്ക്, സ്കൈ ബ്ലൂ, ടർക്കോയ്‌സ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.The post തലൈവരോളം സ്റ്റൈലൻ: വില പതിനായിരത്തിൽ താഴെ; ഇത് ടെക്നോയുടെ പവർഹൗസ് appeared first on Kairali News | Kairali News Live.