മലപ്പുറം: സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങൾ പിടിച്ചെടുത്തതായി എം.എസ്.എഫ്. നീണ്ട പത്തു വർഷത്തെ എസ്എഫ്ഐ കോട്ട തകർത്ത് പത്തിൽ പത്ത് സീറ്റും നേടി പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും പെരിന്തൽമണ്ണ ഗവണ്മെന്റ് ഗേൾസ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും ചരിത്ര വിജയം തീർത്തുവെന്ന് എം എസ് എഫ് നേതൃത്വം അറിയിച്ചു. തുവ്വൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, അടക്കം മലപ്പുറം ജില്ലയിലെ സ്കൂൾ തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.കോളേജ്,സർവകലാശാല തെരഞ്ഞെടുപ്പുകൾക്ക് ശേഷം കാലിക്കറ്റ് സർവ്വകലാശാല തിരഞ്ഞെടുപ്പുകളിൽ സർവ്വധിപത്യം തീർത്ത എം.എസ്.എഫ് ജില്ലയിലെ സ്കൂൾ തിരഞ്ഞെടുപ്പുകളിൽ ചരിത്ര വിജയം ആവർത്തിക്കുകയാണ്. അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിർപ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് എം എസ് എഫ്് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് പറഞ്ഞു. ജില്ലയിലെ ഈ വിജയം സ്കൂളുകളിലെ വിദ്യാർത്ഥികളിൽ പോലും സംസ്ഥാനം ഭരിക്കുന്ന സർക്കാറിനോടുള്ള എതിർപ്പ് പ്രകടമാക്കുന്നതാണെന്ന് കബീർ മുതുപറമ്പ്, സംഘടന ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ പറഞ്ഞു.നിലമ്പൂരിലേക്ക് മെമു സർവീസ്; ട്രെയിനോടും മുന്നേ ക്രെഡിറ്റ് എടുക്കാനുള്ള ഓട്ടം തുടങ്ങി രാഷ്ട്രീയ നേതാക്കൾ