പാക് ടിക്ടോക്കര്‍ മരിച്ചനിലയില്‍; വിവാഹത്തിന് സമ്മര്‍ദം ചെലുത്തി വിഷംകൊടുത്ത് കൊന്നതാണെന്ന് മകള്‍

Wait 5 sec.

പാകിസ്ഥാനിലെ പ്രശസ്ത ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്റർ സുമീര രജ്പുത്ത് മരിച്ചനിലയിൽ. സിന്ധിൽ ഘോട്കി ജില്ലയിലെ ബാഗോ വാ പ്രദേശത്തുള്ള വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയെ ചിലര്‍ വിഷം കൊടുത്തു കൊന്നുവെന്ന് 15 വയസ്സുള്ള മകള്‍ ആരോപിച്ചു.അമ്മയ്ക്ക് ചിലർ വിഷ ഗുളികകള്‍ നല്‍കിയെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും മകൾ പറഞ്ഞതായി ഘോട്കി ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ അന്‍വര്‍ ഷെയ്ഖ് പറഞ്ഞു. വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാതെ വന്നതോടെ വിഷം കൊടുത്തുവെന്നുമാണ് ആരോപണം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, കേസില്‍ ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുറ്റകൃത്യത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.Read Also: അമേരിക്കയില്‍ ടേക്ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; കനത്ത പുകയ്ക്കിടെ യാത്രക്കാര്‍ സുരക്ഷിതരായി പുറത്തെത്തിഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ രജ്പുതിന്റെ ടിക് ടോക്കില്‍ 58,000 ഫോളോവേഴ്സുണ്ട്. പോസ്റ്റുകള്‍ക്ക് പത്ത് ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ വനിതാ ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് ഈയടുത്ത് കൊലപാതകങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം, 17 വയസ്സുള്ള സന യൂസഫ് എന്ന ടിക് ടോക്കര്‍ ഇസ്ലാമാബാദിലെ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.The post പാക് ടിക്ടോക്കര്‍ മരിച്ചനിലയില്‍; വിവാഹത്തിന് സമ്മര്‍ദം ചെലുത്തി വിഷംകൊടുത്ത് കൊന്നതാണെന്ന് മകള്‍ appeared first on Kairali News | Kairali News Live.