പല്ലു പൊഴിഞ്ഞാലും പ്രശ്നമില്ല; സ്വാഭാവികമായി വളരാനുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്

Wait 5 sec.

ചെറുപ്പത്തിൽ അല്ലാതെ പല്ലു കൊഴിഞ്ഞാൽ പിന്നീട് അത് വീണ്ടും വളരില്ല. എന്നാൽ ഇനി അല്ലാതെ പല്ലു പോയാലും അത് വളരും. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെ സംഘവും നടത്തിയ പരീക്ഷണത്തിലാണ് പുതുയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനാണ് പല്ല് വീണ്ടും മുളക്കാതിരിക്കാൻ കാരണം. മോണോക്ലോണൽ ആന്റിബോഡി വികസിപ്പിച്ച് ആ ജീനിനെ നിർവീര്യമാക്കാനാണ് ​ഗവേഷകർ ശ്രമിക്കുന്നത്.Also Read: ചായ ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ സാധിക്കില്ലേ; ഇങ്ങനെ ചായ കുടിച്ചാൽ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാംഇതിന്റെ പരീക്ഷണം എലികളിലും വെള്ളക്കീരികളിലും പരീക്ഷിച്ച് ജയിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ മനുഷ്യരിൽ പരീക്ഷണം നടത്തുന്ന ഘട്ടത്തിലാണ്. പദ്ധതി വിജയകരമായാൽ 2030 ഓടെ പുതിയ മരുന്ന് എത്തും.പരീക്ഷണം വിജയകരമായാൽ, അപകടം സംഭവിച്ച് പല്ല് നഷ്ടമായവർക്കും പ്രായമായി പല്ലുകൊഴിഞ്ഞവർക്കും ഇത് ഉപകാരപ്രദമായിരിക്കും. ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലിൽ ഇതിനെ പറ്റിയുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന പ്രകാരം ഈ ആന്റിബോഡി കുത്തിവെച്ചപ്പോൾ എലികളിും കീരികളിലും പല്ലു മുളച്ചതായി കണ്ടെത്തിയിട്ടുണ്ട്. 30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെ മനുഷ്യരിൽ നടത്തുന്ന പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.The post പല്ലു പൊഴിഞ്ഞാലും പ്രശ്നമില്ല; സ്വാഭാവികമായി വളരാനുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട് appeared first on Kairali News | Kairali News Live.