ചുരുളികൊമ്പൻ എന്ന ‘പി ടി 5’ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണിന് പരിക്കേറ്റ ‘പി ടി 5’ കാട്ടാനയെ പിടികൂടാൻ വനവകുപ്പ് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയത്അതേസമയം, അതിരപ്പിള്ളിയിൽ കാട്ടാന ശക്തമായ കുത്തൊഴുക്കിൽപ്പെട്ടു. ചാലക്കുടിപ്പുഴ വെള്ളപ്പാറ ഭാഗത്താണ് ആന പുഴയ്ക്ക് നടുവിൽ പെട്ടത്. അരമണിക്കൂറോളം കുത്തൊഴുക്കിന് പ്രതിരോധിച്ചു നിന്ന ശേഷം ആന കരയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു.ALSO READ; കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി സേഫ്റ്റി കമ്മീഷ്ണർ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിതൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നുകോഴിക്കോട് തൊട്ടിൽപ്പാലത്ത് കാവലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനത്ത മഴകാരണം തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് തിരയുന്നത്.The post കഞ്ചിക്കോട് ജനവാസ മേഖലയിലിൽ ഇറങ്ങി ചുരുളിക്കൊമ്പൻ appeared first on Kairali News | Kairali News Live.