കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി സേഫ്റ്റി കമ്മീഷ്ണർ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് വ്യക്തമല്ലാത്തതിനലാണ് താൻ അംഗീകരിക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു. ഏതെല്ലാം ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപെടുത്തണമായിരുന്നു. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ എസ് ഇ ബി ചെയർമാനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.Also read: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തണം: മന്ത്രി വി. ശിവൻകുട്ടിപാലക്കാട് കൊടുമ്പിൽ വയോദികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. കുറ്റാകാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പാലക്കാട് കൊടുമ്പിൽ കർഷകൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്.Electricity Minister K Krishnankutty has said that the report submitted by the KSEB Safety Commissioner in the incident where a student died of shock in Kollam is incomplete. The minister also said that he did not accept the report because it was unclear.The post കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി സേഫ്റ്റി കമ്മീഷ്ണർ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി appeared first on Kairali News | Kairali News Live.