ഗില്ലിലും രാഹുലിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഏതുവിധേനയും ആധിപത്യം നേടാൻ സ്‌റ്റോക്‌സ്

Wait 5 sec.

ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ക്രീസിൽ നിലയുറപ്പിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷയേകും. അതേസമയം, അവസാനദിവസം ബോൾ കൊണ്ടും മാന്ത്രികത പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ആദ്യ ഇന്നിങ്സിൽ സ്റ്റോക്സ് അഞ്ച് വിക്കറ്റെടുത്തിരുന്നു. മാത്രമല്ല, 141 റൺസുമെടുത്തു. അതിനിടെ, മഴ ഭീഷണിയുമുണ്ട്. നാലാം ദിനം സ്റ്റോക്സ് ബോൾ എറിഞ്ഞിരുന്നില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റൺസാണ് നാലാം ദിനം ഇന്ത്യ നേടിയത്. ഇനി 137 റണ്‍സ് വേണം. രണ്ടാം ഇന്നിങ്സിൽ സ്കോർ ബോർഡ് തുറക്കും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറില്‍ ആണ് രണ്ട് വിക്കറ്റുകളും വീണത്. ജോഫ്ര ആർച്ചർ- വോക്സ്- സ്റ്റോക്സ് ത്രയം ഇന്ത്യക്ക് ഏറെ ഭീഷണിയുയർത്തുന്നതാണ്.Read Also: കോലിക്കും രോഹിത്തിനും അശ്വിനും പിന്നാലെ ബൂമ്രയും വിരമിക്കും?; മുൻ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽഇന്ന് രാവിലെ മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നു. ഉച്ചയോടെ മത്സരകാര്യത്തിൽ വ്യക്തതവരും. ഒരേ ടെസ്റ്റ് മത്സരത്തില്‍ ഒരു സെഞ്ച്വറിയും അഞ്ച് വിക്കറ്റുമെന്ന മികച്ച പ്രകടനമാണ് സ്റ്റോക്സ് പുറത്തെടുത്തത്. ടെസ്റ്റിൽ ഇംഗ്ലണ്ട് നേടുന്ന അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.The post ഗില്ലിലും രാഹുലിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഏതുവിധേനയും ആധിപത്യം നേടാൻ സ്‌റ്റോക്‌സ് appeared first on Kairali News | Kairali News Live.