‘ഐക്കൺ ഓഫ് ദി സീസ്’ ക്രൂയിസ് കപ്പലിൽ സഹപ്രവർത്തകയെ കുത്തിയ ശേഷം യുവാവ് കടലിൽ ചാടി ജീവനൊടുക്കി

Wait 5 sec.

റോയൽ കരീബിയന്‍റെ ‘ഐക്കൺ ഓഫ് ദി സീസ്’ എന്ന ക്രൂയിസ് കപ്പലിൽ വനിതാ സഹപ്രവർത്തകയെ കുത്തിയ ശേഷം യുവാവ് കടലിൽ ചാടി ജീവനൊടുക്കി. ബഹാമാസിലെ സാൻ സാൽവഡോർ ദ്വീപിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 35 കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ യുവാവാണ് 28 കാരിയായ വനിതാ ക്രൂ അംഗത്തെ പലതവണ കുത്തിപ്പരിക്കേൽപിച്ച ശേഷം കപ്പലിൽ നിന്നും കടലിൽ ചാടിയത്. റോയൽ ബഹാമസ് പോലീസ് ഫോഴ്‌സ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.അരയ്ക്ക് മുകകളിൽ നിരവധി തവണ കുത്തേറ്റ യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. ആക്രമണം നടത്തിയ ആളിന്റെയോ ഇരയുടെയോ പേരുവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.ALSO READ; പാക് ടിക്ടോക്കര്‍ മരിച്ചനിലയില്‍; വിവാഹത്തിന് സമ്മര്‍ദം ചെലുത്തി വിഷംകൊടുത്ത് കൊന്നതാണെന്ന് മകള്‍സംഭവത്തിന് കാരണം ‘വ്യക്തിപരമായ തർക്കം’ ആണെന്ന് കരുതുന്നതായി റോയൽ കരീബിയൻ വക്താവ് പറഞ്ഞു. “തങ്ങളുടെ ക്രൂ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നിർഭാഗ്യവശാൽ കടലിൽ ചാടിയ ജീവനക്കാരൻ മരിച്ചതായും അദ്ദേഹം പറഞ്ഞു. ക്രൂ അംഗത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പങ്കിടാനാകില്ലെന്നും അറിയിച്ചു.ഒരു മാസം മുമ്പ് മകളെ രക്ഷിക്കാൻ ഡിസ്നി ക്രൂയിസ് കപ്പലിൽ നിന്ന് ഒരാൾ കടലിൽ ചാടിയിരുന്നു. പിതാവ് മകളെയുമെടുത്ത് ഏകദേശം 20 മിനിറ്റോളം വെള്ളത്തിൽ കിടന്ന ശേഷമാണ് രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തി ഇരുവരെയും രക്ഷിച്ചത്.NEW: Royal Caribbean crew member allegedly stabs another crew member before jumping overboard to his de*th.A 35-year-old South African man is accused of stabbing a 28-year-old coworker multiple times on the Icon of the Seas cruise ship.After stabbing the woman, the man fled… pic.twitter.com/Q5qvNrXsi0— Collin Rugg (@CollinRugg) July 26, 2025 The post ‘ഐക്കൺ ഓഫ് ദി സീസ്’ ക്രൂയിസ് കപ്പലിൽ സഹപ്രവർത്തകയെ കുത്തിയ ശേഷം യുവാവ് കടലിൽ ചാടി ജീവനൊടുക്കി appeared first on Kairali News | Kairali News Live.