ലയണല്‍ മെസ്സിയും ജോര്‍ഡി ആല്‍ബയും ഇല്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് സമനിലക്കുരുക്ക്. ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലി ഹോം സ്റ്റേഡിയത്തിൽ എഫ് സി സിന്‍സിനാറ്റിയാണ് മയാമിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഗോൾ നേടിയില്ല. ഈ ആഴ്ച ആദ്യം നടന്ന എം എല്‍ എസ് ഓള്‍ സ്റ്റാര്‍ ഗെയിം ഒഴിവാക്കിയതിന് മെസിയും ആല്‍ബയും സസ്പെന്‍ഷനിലാണ്. ഇതിന് മുമ്പുള്ള മത്സരത്തിൽ സിൻസിനാറ്റിയോട് 3-0 ന് മയാമി പരാജയപ്പെട്ടിരുന്നു. സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡിൽ മുന്നിട്ടുനിൽക്കുന്ന ഫിലാഡല്‍ഫിയയുടെ (50 പോയിന്റ്) പിന്നിലുള്ള മയാമിക്ക് (42 പോയിന്റ്) ഈ മത്സരത്തിൽ ഒരു പോയിന്റ് നേടാനായി. Read Also: ആഫ്രിക്കന്‍ വനിതാ ചാമ്പ്യന്മാരായി നൈജീരിയ; മൊറോക്കോയെ തകര്‍ത്ത് പത്താം വാഫ്കോണ്‍ കിരീടംമെസ്സി പുറത്തായതോടെ, ലൂയിസ് സുവാരസിലും ടാഡിയോ അലന്‍ഡെയിലുമായിരുന്നു മയാമിയുടെ പ്രതീക്ഷ. ആല്‍ബ പുറത്തായതും മഞ്ഞക്കാര്‍ഡ് കാരണം മാക്സി ഫാല്‍ക്കണിനെ നഷ്ടമായതും കാരണം ഇടതുഭാഗത്തെ ബാക്ക് സൈഡിൽ ബെഞ്ച ക്രെമാഷിയെയാണ് ഇന്റര്‍ മയാമി നിർത്തിയത്.Key Words: inter miami, lionel messi, jordi albaThe post മെസിയില്ലാതെ ഇറങ്ങിയ ഇന്റര് മയാമിക്ക് സമനിലക്കുരുക്ക്; ഗോള് നേടാനായില്ല appeared first on Kairali News | Kairali News Live.