മാരത്തൺ ഫ്യൂഷൻ എന്ന ഫ്യൂഷൻ എനർജി സ്റ്റാർട്ടപ്പ് കമ്പനി മെർക്കുറി സ്വർണമാക്കും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സാൻഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി അവകാശവാദം ഉന്നയിച്ചെങ്കിലും ഇത് ശാസ്ത്രീയ അവലോകനത്തിന് വിധേയമാക്കിയിട്ടില്ല.ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ പ്രക്രിയയിലൂടെയാണ് മെർക്കുറിയെ സ്വർണമാക്കി മാറ്റാൻ പറ്റുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ന്യൂക്ലിയസിനുള്ളിലെ ന്യൂട്രോണുകളുടേയും പ്രോട്ടോണുകളുടെയും എണ്ണത്തിൽ മാറ്റം ഒരു മൂലകത്തിന്റെ ആറ്റത്തെ മറ്റൊരു ആറ്റമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്. ഇപ്രകാരം ഒരു മൂലകത്തിന്റെ ആറ്റത്തെ മറ്റൊരു ആറ്റമാക്കി മാറ്റാൻ സാധിക്കും.Also Read: ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാരെ അഞ്ച് വർഷം കൊണ്ട് എ ഐ സൃഷ്ടിക്കും: എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ്ഇത്തരം പ്രക്രിയയിലൂടെ മെർക്കുറി-198 എന്ന ഐസോടോപ്പിനെ മെർക്കുറി 197 ആക്കാൻ സാധിക്കുമെന്നും അസ്ഥിരമായ ഈ ഐസോടോപ് ക്രമേണ സ്വർണമായി മാറുമെന്നാണ് ഈ കമ്പനി അവകാശപ്പെടുന്നത്.ഇത്തരത്തിൽ ഫ്യൂഷൻ പവർപ്ലാന്റുകൾ ഉപയോഗിച്ച് ശുദ്ധമായ ഊർജം ഉത്പാദിപ്പിക്കാനാവുമെന്നും അവകാശപ്പെടുന്നു. ഫ്യൂഷൻ എനർജി എന്നാൽ സൂര്യനിൽ സംഭവിക്കുന്നതിന് സമാനമായ അണുസംയോജനത്തിലൂടെ ഊർജം ഉത്പാദിപ്പിക്കുന്നതിനെയാണ്. ഈ ആശയം ഇപ്പോഴും അതിന്റെ പ്രാരംഭ ദശയിലാണ്. മാരത്തൺ ഫ്യൂഷൻ ഈ മേഖലയിലെ സ്റ്റാർട്ടപ്പ് കമ്പനിയാണ്.The post മെർക്കുറി സ്വർണമാക്കും; അവകാശവാദവുമായി സ്റ്റാർട്ടപ്പ് appeared first on Kairali News | Kairali News Live.