ബീഹാറിൽ എൻ.ഡി.എയിൽ പൊട്ടിത്തെറി. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായെന്ന് എൻ.ഡി.എ.സംഖ്യ കക്ഷിയായ എൽ ജെ പി യുടെ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാൻ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്ത സർക്കാരിന് പിന്തുണ അറിയിക്കുന്നതിൽ ദുഃഖമുണ്ടെന്നും ചിരാഗ് പസ്വാൻ തുറന്നടിച്ചു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയുള്ള പ്രസ്താവന തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് എൻ ഡി എ നേതൃത്വം.ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.ഡി.എ സഖ്യകക്ഷികൾക്കിടയിൽ രാഷ്ട്രീയ പോര് രൂക്ഷമാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്ന് സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാൻ രൂക്ഷ വിമർശനം നടത്തി. കൊലപാതകം, ബലാത്സംഗം, കൂട്ടബലാത്സംഗം, തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പരക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്നും ഇങ്ങനെ ഒരു സർക്കാറിനെ പിന്തുണക്കുന്നതിൽ തനിക്ക് ദു:ഖമുണ്ടെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. സർക്കാരിന് ഇതിൽ പങ്കുണ്ടെന്നും, ഇത്തരം സംഭവങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും പസ്വാൻ കൂട്ടിച്ചേർത്തു.Also read: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ; അപലപിച്ച് സിബിസിഐബീഹാറിലെ എൻ.ഡി.എ സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന അതൃപ്തിയാണ് പസ്വാന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിൽ ഉണ്ടായ രൂക്ഷവിമർശനം ദേശീയ നേതൃത്വത്തിനിടയിലും ചർച്ചയായിട്ടുണ്ട്. അതേസമയം പസ്വാന്റെ വിമർശനങ്ങളിൽ നിതീഷ് കുമാർ മൗനം തുടരുകയാണ്.The post ‘നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ ക്രമസമാധാനനില താറുമാറായി’: കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ appeared first on Kairali News | Kairali News Live.