ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി നിയമക്കുരുക്കില്‍. പരുക്കേറ്റതിനെ തുടര്‍ന്ന് മൂന്നാം പരമ്പരക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. റെഡ്ഡിയുടെ മുന്‍ ഏജന്റ് ആണ് അഞ്ച് കോടി രൂപ കുടിശ്ശികയുണ്ടെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിനെതിരെ ഹര്‍ജി നല്‍കിയത്. റെഡ്ഡിയുടെ മുൻ ഏജന്റ് സ്ക്വയര്‍ ദി വണ്‍ ആണ് കേസ് നൽകിയത്.2024- 25ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിക്കിടെ റെഡ്ഡി പുതിയ മാനേജരെ തിരഞ്ഞെടുത്തിരുന്നു. അങ്ങനെ സ്ക്വയര്‍ ദി വണ്ണുമായുള്ള നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, കുടിശ്ശിക അടച്ചില്ലെന്ന് ആരോപിച്ച് ഏജന്‍സി ഇപ്പോഴാണ് രംഗത്തെത്തിയത്. Read Also: ഗില്ലിലും രാഹുലിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഏതുവിധേനയും ആധിപത്യം നേടാൻ സ്റ്റോക്സ്സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ മാനേജ്മെന്റ് കരാര്‍ ലംഘിച്ചുവെന്നും കുടിശ്ശിക അടയ്ക്കുന്നില്ലെന്നും ആരോപിച്ച് സ്ക്വയര്‍ ദി വണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ ആക്ടിലെ സെക്ഷന്‍ 11(6) പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി കേസ് പരിഗണിക്കാന്‍ സാധ്യതയുണ്ട്.The post അഞ്ച് കോടി ആവശ്യപ്പെട്ട് നിതീഷ് കുമാർ റെഡ്ഡിക്കെതിരെ കേസ് appeared first on Kairali News | Kairali News Live.