മനസില്‍ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം: മന്ത്രി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. മനസില്‍ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരല്‍മല ദുരന്തം നമുക്ക് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാമെന്നും മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.Also read- ‘ദുരന്തബാധിതർക്ക് ഓരോ മാസവും 25,000 രൂപ പണമായി ലഭിക്കുന്നു, പുറമെ സൗജന്യ ചികിത്സ അടക്കമുള്ളവയും’; സർക്കാരിൻ്റെ ചേർത്തുപിടിക്കൽ വിവരിച്ച് മുണ്ടക്കൈയിലെ നാട്ടുകാർഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ഒരുവർഷം കഴിയുന്നു. ഇതുപോലെ ഒരു ജൂലൈ 30 നാണ് പ്രിയപ്പെട്ട കുറെ മനുഷ്യർ ഈ മുണ്ടക്കൈ – ചൂരൽമല പ്രദേശത്ത് നിന്നും നമ്മെ വിട്ടുപോയത്.2024 ജൂലൈ 29 ലെ രാത്രിയിലാണ് ഷിരൂരിൽ പ്രിയപ്പെട്ട അർജുനെ കണ്ടെത്താനുള്ള ദൗത്യ കേന്ദ്രത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. പുലർച്ചെ ട്രെയിനിൽ വെച്ചാണ് വയനാട് ചൂരൽമലയിൽ വലിയ ദുരന്തം സംഭവിച്ചതായും ഉടനെ അവിടേക്ക് പോകുവാനുള്ള നിർദ്ദേശവും ഉണ്ടാകുന്നത്. ഉടനടി വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.മനസിൽ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരൽമല ദുരന്തം നമുക്ക് നൽകിയിട്ടുള്ളത്. പുനരധിവാസ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം..The post മനസില്‍ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം: മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.